കോവിഡ് വ്യാപനം;ആൽബെർട്ടയിൽ പുതിയ നിയന്ത്രണങ്ങൾ, 18 വയസ്സിന് മുകളിൽ ഉള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകുന്നു

By: 600007 On: Dec 22, 2021, 12:09 AM

 


ഓമിക്രോൺ വേരിയന്റ് അതിവേഗം വ്യാപിക്കുന്നത് തുടരുന്നതിനാൽ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ആൽബെർട്ട. പുതിയ നിയന്ത്രണങ്ങൾ അനുസരിച്ച്:

  • 1,000-ത്തിലധികം ആളുകൾ പ്രവേശിപ്പിക്കാവുന്ന വേദികളിൽ പ്രവേശന പരിധി 50 ശതമാനമായി പരിമിതപ്പെടുത്തും.
  • 1000-ത്തിൽ താഴെ ആളുകളെ പ്രവേശിപ്പിക്കാവുന്ന വേദികളിൽ പരമാവധി പ്രവേശന പരിധി 500 ആയി കുറയ്ക്കും. 
  • ഇങ്ങനെയുള്ള സ്ഥലങ്ങളിൽ  ഭക്ഷണപാനീയങ്ങൾ അനുവദിക്കില്ല. 
  • റെസ്റ്റോറന്റുകളിലും പബ്ബുകളിലും ബാറുകളിലും ഒരു ടേബിളിൽ പരമാവധി 10 പേർ മാത്രം .
  • റെസ്റ്റോറന്റുകൾ, പബ്ബുകൾ, ബാറുകൾ എന്നിവ രാത്രീ 12:30 ന് അടയ്ക്കണം.
  • മദ്യം സെർവ് ചെയ്യുവാൻ അനുമതി രാത്രി 11 മണിക്ക് വരെ മാത്രം.  

റെസ്ട്രിക്റ്റഡ് എൻട്രി പ്രോഗ്രാമിൽ പ്രോഗ്രാമിൽ പങ്കെടുക്കുന്ന സ്ഥലങ്ങൾ ഉൾപ്പെടെ എല്ലാ ഇൻഡോർ പൊതു ഇടങ്ങളിലും മാസ്ക് നിർബന്ധമാണ്.

ഡിസംബർ 24 ന് രാത്രി 12:01 മുതലാണ് പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരിക. കൂടാതെ 18 വയസ്സും അതിന് വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസ് ബുക്കിങ് ആരംഭിച്ചതായും ഗവണ്മെന്റ് ന്യൂസ് റിലീസിൽ അറിയിച്ചു.  രണ്ടാമത്തെ ഡോസ് എടുത്ത് അഞ്ച് മാസം കഴിഞ്ഞവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുക.

ചൊവ്വാഴ്ച ആൽബർട്ടയിൽ 786 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു, ഒക്ടോബർ 14 ന് ശേഷമുള്ള ഏറ്റവും ഉയർന്ന എണ്ണമാണിത്. ഒമിക്രോൺ കേസുകളുടെ എണ്ണവും 1,609 ആയി ഉയർന്നു. ഒരാഴ്‌ച മുൻപ് ഒമിക്രോൺ 50 കേസുകൾ മാത്രമാണ് ആൽബർട്ടയിൽ ഉണ്ടായിരുന്നത്.