കോവിഡ് വ്യാപനം; ബി.സിയിൽ  ബാറുകളും ജിമ്മുകളും അടയ്ക്കുന്നതുൾപ്പെടെയുള്ള പുതിയ നിയന്ത്രണങ്ങൾ

By: 600007 On: Dec 21, 2021, 10:41 PM

ഒമിക്രോൺ വേരിയന്റ് മൂലം കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കി ബീ.സി. പുതുക്കിയ നിയന്ത്രണങ്ങൾ അനുസരിച്ച്:

  • ബാറുകൾ, ജിമ്മുകൾ, ഫിറ്റ്‌നസ് സെന്ററുകൾ, ഡാൻസ് സ്റ്റുഡിയോകൾ, നൈറ്റ് ക്ലബ്ബുകൾ എന്നിവ അടയ്ക്കും.
  • ഇൻഡോർ സോഷ്യൽ ഇവന്റുകളും ഒത്തുചേരലുകളും അനുവദിക്കില്ല 
  • കൺസേർട്ടുകൾ, സ്‌പോർട്‌സ് ഗെയിമുകൾ, തിയറ്ററുകൾ എന്നിവടങ്ങളിൽ  50% സീറ്റിങ് കപ്പാസിറ്റി മാത്രം.
    റെസ്റ്റോറന്റുകളിൽ ഒരു ടേബിളിൽ പരമാവധി ആറ് പേർ മാത്രം.

ഡിസംബർ 20 തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന പുതുക്കിയ ഉത്തരവുകൾക്ക് പുറമെയാണ് ഈ നിയന്ത്രണങ്ങൾ എന്നും ഡിസംബർ 23 മുതൽ ജനുവരി 18 വരെയാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്നും  ഗവണ്മെന്റ് ന്യൂസ് റിലീസിൽ അറിയിച്ചു.