കോൾഡിനും ഫ്ലൂവിനുമുള്ള ജനറിക് ബ്രാന്‍ഡ് പൗഡര്‍ മരുന്നുകള്‍ തിരിച്ചുവിളിച്ച് ഹെല്‍ത്ത് കാനഡ. 'CellChem' ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളാണ് തിരിച്ചുവിളിച്ചത്.ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മരുന്നുകള്‍ തിരിച്ചുവിളിച്ചത്. താഴെ പറയുന്നവയാണ് റീകോൾ ചെയ്തേക്കുന്ന ബ്രാൻഡുകൾ:
ഉല്‍പ്പന്നങ്ങളുടെ ഷെല്‍ഫ് ലൈഫിനെക്കുറിച്ചുള്ള ഡാറ്റയുടെ അഭാവം കാരണം സെപ്റ്റംബറില്‍ ചില ഉല്‍പ്പന്നങ്ങള്‍ കമ്പനി തന്നെ തിരിച്ചുവിളിച്ചിരുന്നു. മേല്‍പ്പറഞ്ഞ മരുന്നുകള്‍ ആരെങ്കിലും ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ തങ്ങുളുടെ ഡോക്ടര്‍മാരുമായി കൺസൾട്ട് ചെയ്യാൻ ഹെൽത്ത് കാനഡ നിർദ്ദേശിക്കുന്നു. കൂടുതൽ വിവരങ്ങൾ https://recalls-rappels.canada.ca/en/alert-recall/multiple-cold-and-flu-powdered-medications-adults-and-children-12-years-age-and-older എന്ന ലിങ്കിൽ ലഭ്യമാണ്