കോവിഡ് കേസുകൾ ഉയരുന്നു; മോൺട്രിയലിൽ സ്റ്റേറ്റ് ഓഫ് എമർജൻസി പ്രഖ്യാപിച്ചു 

By: 600007 On: Dec 21, 2021, 9:09 PM

മോൺട്രിയലിലും ക്യൂബെക്കിലുടനീളവും കോവിഡ് കേസുകൾ കുതിച്ചുയരുന്നതിനാൽ മോൺട്രിയലിൽ സ്റ്റേറ്റ് ഓഫ് എമർജൻസി പ്രഖ്യാപിച്ചു.  മോൺ‌ട്രിയൽ മേയർ വലേറി പ്ലാന്റ്  ആണ് ഒമിക്‌റോൺ വേരിയന്റ് മൂലമുള്ള കോവിഡ് വ്യാപനം തടുക്കാൻ സ്റ്റേറ്റ് ഓഫ് എമർജൻസി പ്രഖ്യാപിച്ചത്. 5,043 പുതിയ കോവിഡ് കേസുകളാണ് ചൊവ്വാഴ്ച ക്യുബെക്കിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ മോൺ‌ട്രിയലിൽ മാത്രം 1,455 കേസുകൾ റിപ്പോർട്ട് ചെയ്തു. 5043-ൽ 3586 പേരും പൂർണ്ണമായും വാക്‌സിൻ എടുത്തവരാണെന്നാണ് റിപ്പോർട്ടുകൾ.