നിർമാതാവ് ആന്റണി പെരുമ്പാവൂർ 'അമ്മ'യിൽ അംഗമായി.

By: 600006 On: Dec 21, 2021, 4:13 PM

ചലച്ചിത്ര നിർമ്മാതാവും നടനുമായ ആന്റണീ പെരുമ്പാവൂർ താരസംഘടനയായ 'അമ്മ'യിൽ അംഗമായി.  കഴിഞ്ഞ ദിവസം നടന്ന 'അമ്മ ജനറൽ ബോഡി മീറ്റിങ്ങിൽ വച്ചായിരുന്നു അംഗത്വമെടുത്തത്. മോഹൻലാലിനൊപ്പം 26  ഓളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.  ഏറ്റവും ഒടുവിൽ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന മറയ്ക്കാറിലാണ് അഭിനയിച്ചത്. ഇപ്പോൾ ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണീ പെരുമ്പാവൂർ തന്നെ നിർമിക്കുന്ന ബ്രോ-ഡാഡിയിലും അഭിനയിക്കുന്നു. മാത്രമല്ല മലയാള സിനിമാ ഇൻഡസ്ട്രിയിലെ ഏറ്റവും കൂടുതൽ പണം വാരി ചിത്രങ്ങൾ നിർമ്മിച്ചതും അദ്ദേഹം തന്നെയാണ്.