കാനഡ വിദേശകാര്യ മന്ത്രി മെലാനി ജോളിക്ക് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഐസൊലേഷനിലാണെന്നും നെഗറ്റീവാകുന്നത് വരെ വെര്‍ച്വലായി ജോലി ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും സാമൂഹ്യഅകലം പാലിക്കണമെന്നും പൊതുജനാരോഗ്യമാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ജോളി പറഞ്ഞു.