ബി.സിയില്‍ 72 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് 2,550 കോവിഡ് കേസുകള്‍; കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുന്നു

By: 600007 On: Dec 21, 2021, 10:07 AM

 


ബി.സിയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു. 72 മണിക്കൂറിനുള്ളില്‍ 2,550 രോധബാധയാണ് പ്രൊവിന്‍സില്‍ റിപ്പോര്‍ട്ട് ചെയ്ത്. പ്രൊവിന്‍സില്‍ പ്രതിദിന കോവിഡ് കേസ് 742 വരെയത്തി. സെപ്തംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കും 9 ദിവസം മുമ്പ് ഉണ്ടായിരുന്നതിന്റെ ഇരട്ടിയിലേറെയുമാണിത്. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഗവണ്‍മെന്റ് സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. 

അതേസമയം ബി.സിയിലെ ആക്ടീവ് കേസുകളുടെ എണ്ണം 5,435 ആയി ഉയര്‍ന്നു. ഒക്ടോബര്‍ 24നായിരുന്നു അവസാനമായി ആക്ടീവ് കേസുകളുടെ എണ്ണം 5000 കടന്നത്. ഒമിക്രോണ്‍ കേസുകളുടെ കൃത്യമായ എണ്ണം ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ബി.സിയില്‍ ഒമിക്രോണ്‍ വ്യാപനം കൂടുന്നതായാണ് റിപ്പോര്‍ട്ട്. 

അതിനിടെ ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച പുതിയ നിയന്ത്രണങ്ങള്‍ പ്രൊവിന്‍സില്‍ തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. സ്വകാര്യ പരിപാടികളില്‍ ഒത്തുചേരാവുന്നവരുടെ എണ്ണം പരിമിതപ്പെടുത്തി. ആയിരമോ അതില്‍ കൂടുതലോ സീറ്റിംഗ് കപ്പാസിറ്റിയുള്ള വേദികളില്‍ അനുവദിക്കാവുന്ന എണ്ണം 50 ശതമാനമാക്കി. എല്ലാ സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റുകളും താല്‍ക്കാലികമായി നിര്‍ത്തലാക്കി. ഒത്തുചേര്‍ന്നുള്ള പുതുവര്‍ഷാഘോഷങ്ങള്‍ റദ്ദാക്കുകയും ചെയ്തിരുന്നു.