ആല്‍ബെര്‍ട്ടയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; 872 ഒമിക്രോണ്‍ കേസുകള്‍ കൂടി സ്ഥിരീകരിച്ചു

By: 600007 On: Dec 21, 2021, 9:16 AM

 

ആല്‍ബെര്‍ട്ടയില്‍ 1925 പേര്‍ക്ക് കൂടി തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് ദിവസത്തെ കണക്കാണിത്. വെള്ളിയാഴ്ച 627 കേസുകളും, ശനിയാഴ്ച 721 കേസുകളും ഞായറാഴ്ച 577 കോവിഡ് കേസുകളുമാണ് സ്ഥിരീകരിച്ചത്. ഇതില്‍ 872 പേര്‍ക്ക് ഒമിക്രോണ്‍ വകഭേദമാണ്. ആല്‍ബെര്‍ട്ടയില്‍ ഇതുവരെ 1045 ഒമിക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 613 എണ്ണം കാല്‍ഗരിയിലും, 367 കേസുകള്‍ എഡ്മണ്ടനിലും 35 നോര്‍ത്ത് സോണിലും 20 സെന്‍ട്രല്‍ സോണിലും 10 സൗത്ത് സോണിലുമാണ്. 

അതേസമയം കോവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യം ആശുപത്രികളില്‍ വീണ്ടും പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്നുള്ള ആശങ്കയില്‍ എന്‍എച്ച്എല്‍ ഗെയിമുകള്‍ പോലുള്ള പ്രധാന ഇവന്റുകള്‍ മാറ്റിവെച്ചു. കൂടാതെ കാല്‍ഗരി, വിന്നിപെഗ് സര്‍വകലാശാലകള്‍ ഉള്‍പ്പെടെയുള്ള നിരവധി വിദ്യാഭ്യാസ സ്ഥപനങ്ങള്‍ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് വീണ്ടും മാറാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.