കോവിഡ് വകഭേദമായ ഒമിക്രാണ്‍, ഡെല്‍റ്റ വകഭേദത്തേക്കാള്‍ അതിവേഗം വ്യാപിക്കുന്നതായി ലോകാരോഗ്യസംഘടന. കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചവരെയും, കോവിഡ് ബാധിച്ച് സുഖംപ്രാപിച്ചവരെയും ഒമിക്രോണ്‍ ബാധിക്കുന്നതായി ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കി.
ചില കോവിഡ് പ്രതിരോധ വാക്‌സിനുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന ആന്റിബോഡികളെ മറികടക്കാന്‍ ഒമിക്രോണിന് സാധിക്കുന്നു. എന്നാല്‍ ഇതിനെ തടയാന്‍ മറ്റുതരത്തിലുള്ള പ്രതിരോധശേഷിയുണ്ടെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി.
മുന്‍ വകഭേദത്തേക്കാള്‍ തീവ്രത കുറഞ്ഞതാണ് ഒമിക്രോണ്‍ എന്ന പ്രാഥമിക നിരീക്ഷണം ശരിവെക്കാന്‍ കഴിയില്ലെന്നാണ് ലോകാരോഗ്യസംഘടന ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍ പറയുന്നത്.