കനത്തമഴയും മണ്ണിടിച്ചിലും മൂലം തകർന്ന ബീ.സിയിലെ കോക്വിഹല്ല ഹൈവേ തിങ്കളാഴ്ച വാണിജ്യ ഗതാഗതത്തിനായി വീണ്ടും തുറന്നു. കഴിഞ്ഞ മാസം ഉണ്ടായ കനത്തമഴയും മണ്ണിടിച്ചിലും മൂലം കോക്വിഹല്ലയുടെ ഹൈവേയിൽ ഏകദേശം 130 കിലോമീറ്റർ ദൂരത്തിൽ പല ഭാഗങ്ങളും തകർന്നിരുന്നു. ഏകദേശം 300 പേരടങ്ങുന്ന സംഘം 200-ൽ അധികം ഹെവി മെഷിനറികൾ ഉപയോഗിച്ച് കഴിഞ്ഞ ഒരു മാസമായി രാപ്പകലില്ലാതെ പ്രവർത്തിച്ചതിന്റെ ഫലമായാണ് പ്രതീക്ഷിച്ചതിലും വേഗത്തിൽ ഹൈവേ തുറക്കാനായതെന്ന് മിനിസ്ട്രി ഓഫ് ട്രാൻസ്പോർട്ടേഷന്റെ റീജിയണൽ എക്സിക്യൂട്ടീവ് ഡയറക്ടർ പോള കസിൻസ് അറിയിച്ചു.