ചിലിയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 35കാരനായ ഇടതുപക്ഷ നേതാവ് ഗബ്രിയേല്‍ ബോറിക്കിന് വിജയം. തീവ്ര വലതുപക്ഷ നേതാവായ ഹൊസെ അന്റോണിയോ കാസ്റ്റിനെ പരാജയപ്പെടുത്തിയാണ് ബോറിക്ക് വിജയിച്ചത്. ഇതുവരെയുള്ള കണക്ക് പ്രകാരം ഗബ്രിയേല്‍ ബോറിക്കിന് 56 ശതമാനം വോട്ടുകളും അന്റോണിയോ കാസ്റ്റിന് 44 ശതമാനം വോട്ടുകളും ലഭിച്ചു. ചിലിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായിരിക്കുകയാണ് ബോറിക്ക്.
ഇടതുപക്ഷക്കാരനായിരുന്ന പ്രസിഡന്റ് സാല്‍വഡോര്‍ അലന്‍ഡെയെ പുറത്താക്കിയതിന് 48 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിലിയില്‍ വീണ്ടുമൊരു ഇടതുപക്ഷ നേതാവ് പ്രസിഡന്റാകുന്നത്. 1973ല്‍ പട്ടാള അട്ടിമറിയിലൂടെ പ്രസിഡന്റ് സാല്‍വഡോര്‍ അലന്‍ഡെയെ വകവരുത്തി ആര്‍മി ജനറലായിരുന്ന അഗസ്‌റ്റൊ പിനോഷെറ്റ് ഭരണം പിടിച്ചു. തുടര്‍ന്ന് 1990ല്‍ മരണംവരെ പിനോഷെറ്റ് ഭരിച്ചു. ശേഷം വലതുപക്ഷ പാര്‍ട്ടികളാണ് ഭരിച്ചത്.
2019-20 കാലത്ത് അസമത്വങ്ങള്‍ക്കും അഴിമതിക്കുമെതിരെയുള്ള പ്രക്ഷോഭങ്ങള്‍ക്ക് ബോറിക് നേതൃത്വം നല്‍കി. സാമ്പത്തിക അസമത്വങ്ങളടക്കം ഇല്ലാതാക്കാന്‍ പെന്‍ഷന്‍, ആരോഗ്യമേഖല, ജോലി സമയം എന്നീ മേഖലകളില്‍ പരിഷ്‌കാരം കൊണ്ടുവരുമെന്നായിരുന്നു ബോറികിന്റെ വാഗ്ദാനം.
സെബാസ്റ്റ്യന്‍ പിനേര ആണ് നിലവില്‍ ചിലിയുടെ പ്രസിഡന്റ്.
content highlights: Gabriel borik will be the next president of chile