ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നു; ബ്രിട്ടനില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയേക്കും

By: 600021 On: Dec 20, 2021, 2:49 PM


ബ്രിട്ടനില്‍ ഒമിക്രോണ്‍ കേസുകള്‍ കുത്തനെ വര്‍ധിക്കുന്നു. പുതുതായി 12,133 പേര്‍ക്കാണ് കഴിഞ്ഞ ദിവസം ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. കോവിഡ് വകഭേദം സ്ഥിരീകരിച്ചതിനു ശേഷമുള്ള ഏറ്റവുമുയര്‍ന്ന പ്രതിദിന വര്‍ധനയാണിതെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി അറിയിച്ചു.

ബ്രിട്ടനില്‍ ഇതുവരെ 37,101 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഞായറാഴ്ച ബ്രിട്ടനില്‍ 82,886 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പുതിയ കേസുകളില്‍ 60 ശതമാനവും ഒമിക്രോണ്‍ ആണെന്ന് യുകെ ആരോഗ്യമന്ത്രി സാജിദ് ജാവേദ് അറിയിച്ചു. 

കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് ലണ്ടന്‍ നഗരം. ആശുപത്രിയില്‍ രോഗികളുടെ എണ്ണം ഉയരുന്നതും ജീവനക്കാരുടെ ദൗര്‍ലഭ്യവും ആരോഗ്യരംഗത്ത് പ്രതിസന്ധി സൃഷ്ടിക്കുന്നതായി ലണ്ടന്‍ മേയര്‍ സാദിക് ഖാന്‍ അറിയിച്ചു.

Content highlights: omicron cases rise in uk, may tighten restrictions