രാജ്യത്ത് കുട്ടികള്‍ക്ക് കോവിഡ് വാക്സിന് നല്‍കുന്നത് ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. രണ്ടു പുതിയ വാക്സിനുകള്‍ക്ക് അനുമതി നല്‍കുന്നത് പരിഗണനയിലാണ്. ഒമിക്രോണ്‍ ഭീതിയുടെ സാഹചര്യത്തില്‍ മൂന്നാം തരംഗത്തെ പ്രതിരോധിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും മന്ത്രി രാജ്യസഭയില്‍ പറഞ്ഞു.
രാജ്യത്ത് പതിനെട്ട് വയസ് കഴിഞ്ഞ 88 ശതമാനം ജനങ്ങള്‍ക്ക് ആദ്യ ഡോസ് വാക്സിനും 58 ശതമാനം ജനങ്ങള്‍ക്ക് രണ്ടു ഡോസ് വാക്സിനും നല്കി. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും കൈയില്‍ വാക്സിന് സ്റ്റോക്കുണ്ട്. 17 കോടി വാക്സിന് സ്റ്റോക്കായി ഉള്ളതായും മന്ത്രി അറിയിച്ചു. നിലവില്‍ മാസം 31 കോടി വാക്സിന് ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷിയാണുള്ളത്. രണ്ടുമാസം കൊണ്ട് ഇത് 45 കോടിയായി ഉയര്‍ത്തുമെന്നും മന്ത്രി അറിയിച്ചു. രാജ്യത്ത് 161 പേര്‍ക്കാണ് ഒമിക്രോണ്‍ ബാധിച്ചിട്ടുള്ളത്. പ്രധാനപ്പെട്ട മരുന്നുകളും സ്റ്റോക്കുണ്ടെന്നും മന്ത്രി അറിയിച്ചു.
Content Highlights: covid vaccine for children soon