കാല്‍ഗരി യൂണിവേഴ്‌സിറ്റി വ്യക്തിഗത പരീക്ഷകള്‍ റദ്ദാക്കി

By: 600007 On: Dec 20, 2021, 1:35 PM

 

ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കാല്‍ഗരി യൂണിവേഴ്‌സിറ്റി ഈ സെമസ്റ്ററിലെ ബാക്കിയുള്ള വ്യക്തിഗത പരീക്ഷകള്‍ റദ്ദാക്കി. യൂണിവേഴ്‌സിറ്റി പ്രസിഡന്റ് പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഓണ്‍ലൈനില്‍ ഷെഡ്യൂള്‍ ചെയ്ത പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.

വിദ്യാര്‍ഥികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ ഇന്‍സ്ട്രക്ടര്‍മാര്‍ നേരിട്ട് വിദ്യാര്‍ഥികളുമായി ബന്ധപ്പെടുമെന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ അറിയിച്ചു.

അടുത്ത സെമസ്റ്റര്‍ ജനുവരി 10ന് ആരംഭിക്കും. എന്നാല്‍ ക്യാമ്പസ് ഇന്‍സ്ട്രക്ഷന്‍ വൈകാനുള്ള സാധ്യതയുണ്ടെന്നും യൂണിവേഴ്‌സിറ്റി അറിയിച്ചു.