കാനഡയിലെ പ്രൊവിന്‍സുകളില്‍ കോവിഡ് പ്രതിദിന കണക്കില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ് 

By: 600007 On: Dec 20, 2021, 8:46 AM

ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനത്തെ തുടര്‍ന്ന് കോവിഡ് അഞ്ചാം തരംഗം ആഞ്ഞടിക്കുന്ന കാനഡയിലെ വിവിധ പ്രൊവിന്‍സുകളില്‍ പ്രതിദിന കണക്കില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്. ക്യൂബെക്കിലും നോവ സ്‌കോഷ്യയിലും പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഞായറാഴ്ച പുതിയ റെക്കോര്‍ഡുകള്‍ രേഖപ്പെടുത്തി. ക്യൂബെക്കില്‍ 3,846 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.  നോവ സ്‌കോഷ്യയില്‍ 476 പുതിയ കേസുകളാണ് ഞായറാഴ്ച രേഖപ്പെടുത്തിയത്.

അതേസമയം ഒന്റാരിയോയില്‍ 4,100ലധികം അധിക കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു, ഇത് കഴിഞ്ഞ ദിവസത്തേക്കാള്‍ 800 എണ്ണം കൂടുതലായിരുന്നു.

രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇത്തരത്തില്‍ കോവിഡ് കേസുകള്‍ വേനല്‍ക്കാലത്തിന് മുമ്പത്തേക്കാള്‍ കൂടുതലാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്.

നിലവിലെ സാഹചര്യം കണക്കിലെടുത്തും അവധിക്കാലം ആരംഭിക്കുന്നതിന് മുന്നോടിയായും വിവിധ പ്രൊവിന്‍സുകളില്‍ പുതുക്കിയ കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് .

Also Read : കാനഡയില്‍ വിവിധ പ്രൊവിന്‍സുകളിലെ പുതുക്കിയ കോവിഡ് നിയന്ത്രണങ്ങള്‍