ഗ്രേറ്റ് വാല്യു ബ്രാന്‍ഡ് ബട്ടര്‍മില്‍ക്ക് പാന്‍കേക്കിനും വേഫിള്‍സ് മിക്‌സിനും റീകോള്‍ നോട്ടീസ് നല്‍കി ഫെഡറല്‍ ഗവണ്‍മെന്റ്. ഉല്‍പ്പന്നങ്ങളില്‍ പ്രാണികളുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.
6 81131 79947 8 എന്ന യുപിസി കോഡിലുള്ള 2022 ഓഗസ്റ്റ് 10ന് മുമ്പ് ഉപയോഗിക്കേണ്ട ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിനും വില്‍ക്കുന്നതിനും വിതരണം ചെയ്യുന്നതിനുമെതിരെയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഉല്‍പ്പന്നങ്ങള്‍ രാജ്യത്തുടനീളം വില്‍പ്പന നടത്തിയിട്ടുണ്ട്.
വാൾമാർട്ടിന്റെ ഉൽപ്പന്നങ്ങളുടെ ബ്രാൻഡാണ് ഗ്രേറ്റ് വാല്യൂ. ഇതിന് മുമ്പ് ഗ്രേറ്റ് വാല്യു ബാറ്റര്‍ മിക്‌സിനും റീകോള്‍ നോട്ടീസ് ലഭിച്ചിട്ടുണ്ട്.