52 സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളുമായി സ്‌പേസ്എക്‌സ് റോക്കറ്റ് വിക്ഷേപിച്ചു

By: 600002 On: Dec 19, 2021, 10:02 AM

 

 


കാലിഫോര്‍ണിയ ബേസില്‍ നിന്ന് 52 സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളുമായി സ്‌പേസ്എക്‌സ് വിജയകരമായി വിക്ഷേപിച്ചു. ശനിയാഴ്ച രാവിലെ 4.41നായിരുന്നു വിക്ഷേപണം. 

രണ്ട് ഘട്ടങ്ങളുള്ള ഫാല്‍ക്കണ്‍ 9 റോക്കറ്റ് വാന്‍ഡെന്‍ബെര്‍ഗ് തീരപ്രദേശത്തെ സ്‌പേസ് ഫോഴ്‌സ് ബേസില്‍ നിന്നാണ് വിക്ഷേപണം നടത്തിയത്. ഫാല്‍ക്കണിന്റെ ആദ്യ ഘട്ടം തിരിച്ചെത്തി സമുദ്രത്തിലെ SpaceX ഡ്രോണ്‍ഷിപ്പില്‍ ഇറങ്ങി. രണ്ടാം ഘട്ടം ഭ്രമണപഥത്തില്‍ തുടരുകയും ഉപഗ്രഹങ്ങളുടെ വിന്യാസം സ്ഥിരീകരിക്കുകയും ചെയ്തതായി കാലിഫോര്‍ണിയയിലെ ഹത്തോണിലുള്ള സ്പേസ് എക്സ് ആസ്ഥാനത്ത് വിക്ഷേപണ കമന്റേറ്റര്‍ യൂമേ സോ പറഞ്ഞു.

സാറ്റ്‌ലൈറ്റ് അധിഷ്ഠിത ആഗോള ഇന്റര്‍നെറ്റ് സംവിധാനമാണ് സ്റ്റാര്‍ലിങ്ക്. ലോകത്തില്‍ പരമ്പരാഗത ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ചെന്നെത്താന്‍ സാധിക്കാത്ത ഇടങ്ങളില്‍ പോലും ബ്രോഡ്ബാന്റ് എത്തിക്കുകയാണ് സ്റ്റാര്‍ലിങ്കിലൂടെ ഉടമസ്ഥന്‍ ശതകോടീശ്വര വ്യവസായിയായ ഇലോണ്‍ മസ്‌ക് ലക്ഷ്യമിടുന്നത്.