യുഎസില്‍ കോവിഡ് വ്യാപനം ഉയര്‍ന്നതിനെ തുടര്‍ന്ന് ആശുപത്രികളില്‍ കോവിഡ് കിടക്കകള്‍ നിറഞ്ഞുകവിഞ്ഞു. ഡെല്‍റ്റ വകഭേദം സൃഷ്ടിച്ച പ്രതിസന്ധിക്കിടെയാണ് ഒമിക്രോണ്‍ വകഭേദം കൂടി യുഎസിനെ പിടിമുറുക്കുന്നത്. ഇതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുത്തനെ ഉയര്‍ന്നു. ഇത് ആശുപത്രികളിലെ കോവിഡ് കിടക്കകള്‍ നിറയാന്‍ ഇടയാക്കി.
കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നരുടെ എണ്ണം നവംബര്‍ മാസത്തെ അപേക്ഷിച്ച് ഡിസംബറില്‍ 50 ശതമാനം കൂടുതലാണ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ ഏഴ് ദിവസത്തെ ദേശീയ ശരാശരി ബുധനാഴ്ചയോടെ 60,000 ആയി.
മെഡിക്കല്‍ സൗകര്യങ്ങള്‍ക്കായി ഒഹിയോയും നാഷണല്‍ ഗാര്‍ഡിന്റെ സഹായം തേടി. ആശുപത്രികളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ടെന്നാണ് നെബ്രാസ്കയിലെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.