ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാത്ത 2 മാസത്തിൽ താഴെ പ്രായമുള്ള കുഞ്ഞ് മോൺട്രിയലിൽ കോവിഡ് ബാധിച്ച് മരിച്ചു. ആരോഗ്യവാനായിരുന്ന കുട്ടി, അടുത്തിടെ കോവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടുകയും ഡിസംബർ 16-ന് മരിച്ചുവെന്ന് മോൺട്രിയലിലെ സെന്റ് ജസ്റ്റിൻ ആശുപത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.
കാനഡയിൽ കോവിഡ് മൂലം പിഞ്ചു കുഞ്ഞുങ്ങളുടെ മരണങ്ങൾ വളരെ അപൂർവമാണ്. ഇത് വരെ 19 വയസ്സിൽ താഴെയുള്ളവരിൽ 20-ൽ താഴെ മരണങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്ന് കാനഡയിലെ ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസർ തെരേസ ടാം കഴിഞ്ഞമാസം അറിയിച്ചിരുന്നു.
.