സൗദിയിലെ തൊഴില്‍നിയമങ്ങളില്‍ മാറ്റം

By: 600021 On: Dec 18, 2021, 4:42 PM

ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് സ്ഥാപനങ്ങളെ മൂന്നായി തരംതിരിച്ച് പിഴ ഈടാക്കുന്ന രീതിക്ക് സൗദിയില്‍ തുടക്കം. ഓരോ നിയമലംഘനങ്ങള്‍ക്കുമുള്ള പരിഷ്‌കരിച്ച പിഴപ്പട്ടിക തൊഴില്‍ മന്ത്രാലയം പുറത്തുവിട്ടു. ശനിയാഴ്ച മുതലാണ് തൊഴില്‍ നിയമ ലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതിലെ മാറ്റം പ്രാബല്യത്തില്‍ വന്നത്. 

ഒന്നു മുതല്‍ പത്ത് വരെ ജീവനക്കാരുള്ളത് ചെറു സ്ഥാപനങ്ങള്‍. 11 മുതല്‍ അമ്പത് വരെ ജീവനക്കാരുള്ളത് ഇടത്തരം സ്ഥാപനങ്ങള്‍. 51 മുതല്‍ മുകളിലേക്ക് ജീവനക്കാരുള്ളത് ഉയര്‍ന്ന സ്ഥാപനങ്ങള്‍ എന്നിങ്ങിനെയാണ് തരംതിരിച്ചിരിക്കുന്നത്. കുറഞ്ഞ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് കുറഞ്ഞ പിഴയാകും ഇനി ഈടാക്കുക. ചെറുകിട സ്ഥാപനങ്ങളുടെ പ്രതിസന്ധി കൂടി കണക്കിലെടുത്താണ് തീരുമാനം. 

തൊഴില്‍ സ്ഥലത്തെ സുരക്ഷ, ആരോഗ്യ നടപടികള്‍ എന്നിവക്ക് നേരത്തെ എല്ലാ സ്ഥാപനങ്ങള്‍ക്കും പിഴ പതിനായിരമായിരുന്നു. എ്ന്നാല്‍ ചെറു സ്ഥാപനങ്ങള്‍ക്ക് 2500 റിയാല്‍, ഇടത്തരക്കാര്‍ക്ക് 5000, 50ലേറെ ജീവനക്കാരുള്ളവര്‍ക്ക് 10000 എന്നിങ്ങിനെയായിരിക്കും പുതിയ നിരക്ക്. ജീവനക്കാര്‍ക്കും കുടുംബാഗങ്ങള്‍ക്കും ഇന്‍ഷുറന്‍സ് നല്‍കാതിരുന്നാല്‍ ചെറു സ്ഥാപനങ്ങള്‍ക്ക് 3000, മീഡിയം സ്ഥാപനങ്ങള്‍ക്ക് 5000, വലിയ സ്ഥാപനങ്ങള്‍ക്ക് പതിനായിരവുമായിരിക്കും പിഴ. ജീവനക്കാരുടെ ശമ്പളം വൈകിച്ചാല്‍ എല്ലാ സ്ഥാപനങ്ങളില്‍ നിന്നും 3,000 റിയാല്‍ ആയിരിക്കും പിഴ ഈടാക്കുക.

Content Highlight : Change in labor law in saudi