പുതുതലമുറ ആണവ മിസൈല്‍ ആയ അഗ്‌നി പ്രൈം ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡിഷയിലെ ഡോ. എപിജെ അബ്ദുല്‍കലാം ദ്വീപില്‍ നിന്നായിരുന്നു പരീക്ഷണം. രണ്ടായിരം കിലോമീറ്റര്‍ വരെയാണ് മിസൈലിന്റെ പ്രഹര ശേഷി. അഗ്‌നി സീരീസിലെ ആറാമത് മിസൈലാണ് അഗ്‌നി പ്രൈം. ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലാണിത്. ഉയര്‍ന്ന നിലയിലുള്ള കൃത്യതയോടെയാണ് പരീക്ഷണം പൂര്‍ത്തിയാക്കിയതെന്ന് ഡിആര്‍ഡിഒ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
Content Highlight : India successfully tests nuclear capable ballistic missile agni prime