കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ബി.സിയിൽ കൂടുതൽ നിയന്ത്രണങ്ങൾ 

By: 600007 On: Dec 18, 2021, 12:02 AM

ബി.സി യിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ഗവണ്മെന്റ്.  ഡിസംബർ 20 മുതൽ പ്രാബല്യത്തിൽ വരുന്ന നിയന്ത്രണങ്ങളിൽ പ്രധാനപ്പെട്ടവ:

  • വീടുകൾ, റെന്റൽ പ്രോപ്പർട്ടികൾ, റിസോർട്ടുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇൻഡോർ ഒത്തുചേരലുകൾ വാക്‌സിൻ എടുത്ത 10 പേർക്കായി മാത്രം. 
  • ഇവെന്റുകളിൽ പ്രവേശിക്കുവാൻ വാക്‌സിൻ കാർഡ് നിർബന്ധം,ക്യുആർ കോഡ് സ്കാനിങ്  ഉറപ്പാക്കണം.   
  • 1000-ൽ അധികം ആളുകൾ പ്രവേശിപ്പിക്കാവുന്ന ഇവെന്റുകളിൽ പ്രവേശന പരിധി സീറ്റിങ് കപ്പാസിറ്റിയുടെ 50 % മാത്രം.
    കായിക ടൂർണമെന്റുകൾ  താൽക്കാലികമായി നിർത്തുന്നു;  എല്ലാ പുതുവത്സര ഇവന്റുകൾക്കും ഒത്തുചേരലുകളും കാണികൾ ഇരുന്നു കാണുന്ന രീതിയിൽ മാത്രം. കാണികൾക്ക് നൃത്തം ചെയ്യാനുള്ള അനുമതിയില്ല

ഈ ആഴ്‌ചയിൽ ബി.സി യിലെ  കോവിഡ്-19 കേസുകളുടെ എണ്ണം ഏകദേശം ഇരട്ടിയായിയായതായും  ഇതുവരെ 135 ഒമിക്‌റോൺ വേരിയന്റ് കേസുകളാണ് ബി.സി.യിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നും വരും ദിവസങ്ങളിൽ ഒമി ക്രോൺ കേസുകളുടെ എണ്ണം ക്രമാതീതമായി ഉയരാനുള്ള സാധ്യതയുണ്ടെന്നും സർക്കാർ ന്യൂസ് റിലീസിൽ അറിയിച്ചു.  നിയന്ത്രണങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ https://news.gov.bc.ca/releases/2021HLTH0230-002414 എന്ന ലിങ്കിൽ ലഭ്യമാണ്.