കാനഡയിലെ ഫെഡറൽ മിനിമം വേതനം $15 ആക്കുന്നു

By: 600007 On: Dec 17, 2021, 10:03 PM

കാനഡയിലെ ഫെഡറൽ നിയന്ത്രിത സ്വകാര്യ മേഖലയിലെ മിനിമം വേതനം $15 ആക്കുന്നു. ഡിസംബർ 29 മുതൽ മാറ്റം പ്രാബല്യത്തിൽ വരുമെന്ന്  ഗവണ്മെന്റ് ന്യൂസ് റിലീസിൽ അറിയിച്ചു . മിനിമം വേതനം കൂടുതലുള്ള പ്രവിശ്യകളിലോ പ്രദേശങ്ങളിലോ ജോലി ചെയ്യുന്നവർക്ക് അവിടുത്തെ ഉയർന്ന വേതനം ആവും ബാധകമാവുക. കൂടാതെ 2022 മുതൽ എല്ലാ ഏപ്രിൽ 1-നും, സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്ത പ്രകാരം കാനഡയുടെ കൺസ്യൂമർ പ്രൈസ് ഇൻഡക്സിനെ അടിസ്ഥാനമാക്കി ഫെഡറൽ മിനിമം വേതനം ക്രമീകരിക്കപ്പെടും എന്ന് സർക്കാർ ന്യൂസ് റിലീസിൽ അറിയിച്ചു.ഏകദേശം 26,000 ഫെഡറൽ നിയന്ത്രിത സ്വകാര്യ മേഖലയിലെ ജീവനക്കാർ മണിക്കൂറിൽ 15 ഡോളറിൽ താഴെ വരുമാനം നേടുന്നവരാണെന്നും  പുതിയ മാറ്റം അവർക്ക് പ്രയോജനപ്പെടുമെന്ന് സർക്കാർ അറിയിച്ചു.