ഒന്റാരിയോയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം വീണ്ടും വർദ്ധിക്കുന്നു. വെള്ളിയാഴ്‌ച 3,124 പുതിയ കോവിഡ് കേസുകളും അഞ്ച് മരണങ്ങളും ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഒന്റാരിയോയിൽ ദിവസേന റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം കഴിഞ്ഞ നാല് ദിവസമായി സ്ഥിരമായ നിരക്കിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഒന്റാരിയോയോയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോൾ ഏകദേശം 8.2 ശതമാനമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ ഇത് ഏഴ് ശതമാനമായിരുന്നു.
ഒമിക്രോൺ വേരിയന്റ് മൂലമാണ് കേസുകളിൽ വൻ വർദ്ധനവ് ഉണ്ടാകുന്നതെന്നും ഓരോ 2.8 ദിവസത്തിലും ഒമിക്രോൺ കേസുകളുടെ എണ്ണം ഇരട്ടിയാകുന്നു എന്നാണ് റിപ്പോർട്ടുകൾ. വെള്ളിയാഴ്ചത്തെ കേസുകളിൽ 68 ശതമാനം ആളുകളും പൂർണ്ണമായും വാക്‌സിൻ എടുത്തവരാണ്. വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്ത കേസുകളിൽ 874 പേർ വാക്സിനേഷൻ എടുക്കാത്തവരോ ഒരു ഡോസ് വാക്‌സിൻ എടുത്തവരോ 2,120 പൂർണ്ണമായും വാക്‌സിൻ എടുത്തവരും 130 പേരുടെ വാക്സിനേഷൻ നില ലഭ്യമല്ലാത്തതുമാണ്. നിലവിൽ ഒന്റാരിയോയോയിലെ ഏകദേശം 18 ശതമാനം ആളുകൾ ഇത് വരെ സ്വീകരിച്ചിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ.