ക്യൂബെക്കിൽ 3700 കോവിഡ് കേസുകൾ; ഇത് വരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന എണ്ണം  

By: 600007 On: Dec 17, 2021, 9:14 PM

ക്യൂബെക്കിൽ വെള്ളിയാഴ്ച 3,768 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇത് വരെ റിപ്പോർട്ട് ചെയ്തിട്ടുള്ള ഏറ്റവും ഉയർന്ന പ്രതിദിന എണ്ണമാണിത്.  നിലവിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്  7.4 ശതമാനമാണ്. പുതിയ കേസുകളിൽ പകുതിയിലേറെയും പൂർണ്ണമായും വാക്‌സിൻ എടുത്തവരിലാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വെള്ളിയാഴ്ച് റിപ്പോർട്ട് ചെയ്ത കേസുകളിൽ ഏകദേശം 2,356 പേർ പൂർണ്ണമായും വാക്‌സിൻ എടുത്തവരും 124 പേർ ഒരു ഡോസ് വാക്‌സിൻ എടുത്തവരും 1,288  പേർ വാക്സിനേഷൻ എടുക്കാത്തവരോ രണ്ടാഴ്ചക്കകം ഒരു ഡോസ് എടുത്തവരോ ആണെന്നാണ് റിപ്പോർട്ടുകൾ.