ഒമിക്രോൺ വ്യാപനം കണക്കിലെടുത്തു കാനഡയിലേക്ക് പ്രവേശിക്കുന്ന എല്ലാവർക്കും കോവിഡ് പിസിആർ നെഗറ്റീവ് ടെസ്റ്റ് റിസൾട്ട് നിർബന്ധമാക്കുന്നു. നേരത്തെ 72 മണിക്കൂറിനകം ഉള്ള വിദേശ യാത്ര കഴിഞ്ഞെത്തുന്നവർക്ക് നെഗറ്റീവ് പിസിആർ ടെസ്റ്റ് റിസൾട്ട് കാണിക്കേണ്ട ആവശ്യമില്ലായിരുന്നു. പുതുക്കിയ പ്രീ-അറൈവൽ ടെസ്റ്റിംഗ് ആവശ്യകത ഡിസംബർ 21 മുതൽ പ്രാബല്യത്തിൽ വരുമെന്ന് കാനഡ ഗവണ്മെന്റ് വെള്ളിയാഴ്ച അറിയിച്ചു. കൂടാതെ ഡിസംബർ 19 മുതൽ ദക്ഷിണാഫ്രിക്ക, മൊസാംബിക്ക്, നമീബിയ, സിംബാബ്‌വെ, ബോട്‌സ്വാന, ലെസോത്തോ, എസ്‌വാറ്റിനി, നൈജീരിയ, മലാവി, ഈജിപ്‌ത് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കുള്ള പ്രവേശന നിയന്ത്രണവും എടുത്തു മാറ്റിയിട്ടുണ്ട്.
നിലവിൽ കാനഡയിൽ വിമാന മാർഗ്ഗം പ്രവേശിക്കുന്ന എല്ലാവർക്കും എയർപോർട്ടിൽ അല്ലെങ്കിൽ ചില സന്ദർഭങ്ങളിൽ ടേക്ക്-ഹോം കോവിഡ് ടെസ്റ്റ് നടത്തുകയും നെഗറ്റീവ് ഫലം ലഭിക്കുന്നതുവരെ ഐസൊലേറ്റ് ചെയ്യുകയും വേണം.