തുടര്‍ച്ചയായ മൂന്നാം ദിവസവും ബ്രിട്ടനില്‍ കൊവിഡ് കേസുകളില്‍  റെക്കോര്‍ഡ് വര്‍ധന

By: 600007 On: Dec 17, 2021, 7:29 PM


ബ്രിട്ടനില്‍ കൊവിഡ് ബാധ ഉയരുന്നത് ആശങ്കയാവുന്നു. ബ്രിട്ടണില്‍ വെള്ളിയാഴ്ച 93,045 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് റെക്കോര്‍ഡ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച 111 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണം 147,000 ആയി. വ്യാഴാഴ്ച 88,376 പേര്‍ക്കാണ് ബ്രിട്ടണില്‍ രോഗബാധ സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്നതും കടുത്ത ആശങ്കയ്ക്കിടയാക്കുന്നുണ്ട്. 

Content highlight: Covid cases uk today