ഖത്തറില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും എത്തിയ നാല് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സ്വദേശികളും വിദേശ പൗരന്‍മാരും വൈറസ് സ്ഥിരീകരിച്ചവരിലുണ്ട്. മൂന്ന് പേര്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരാണ്. ഒരാള്‍ വാക്‌സിന്‍ എടുത്തിട്ടില്ല. നിലവില്‍ നാല് പേരും ക്വാറന്റൈനിലാണ്. ഗുരുതര രോഗലക്ഷണങ്ങളില്ലാത്തതിനാല്‍ ആശുപത്രിയില്‍ ചികിത്സ തേടേണ്ട സാഹചര്യമില്ലെന്നും നെഗറ്റീവ് ആകുന്നത് വരെ ഇവര്‍ ക്വാറന്റൈനില്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
Content highlight: Omicron confirmed in Qatar