ബി.സിയില്‍ വ്യാഴാഴ്ച 753 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒക്ടോബര്‍ അവസാനത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ദ്ധനവാണിത്. കോവിഡ് ബാധിച്ച് മൂന്ന് മരണം കൂടി പ്രൊവിന്‍സില്‍ റിപ്പോര്‍ട്ട് ചെയ്തു.
കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷം പ്രൊവിന്‍സില്‍ ഇതുവരെ ആകെ 2,24998 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആകെ 2,396 മരണവും രേഖപ്പെടുത്തി. പ്രൊവിന്‍സില്‍ നിലവില്‍ 3,878 ആക്ടീവ് കോവിഡ് കേസുകളാണുള്ളത്.
ബി.സിയില്‍ നിലവില്‍ 135 ഒമിക്രോണ്‍ കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്ച വരെ സ്ഥിരീകരിച്ച 44 കേസുകളുടെ മൂന്നിരട്ടിയിലധികമാണ് ഇത്.
ഒമിക്രോണ്‍ ആശങ്കയ്ക്കിടെ അന്താരാഷ്ട്ര യാത്രകള്‍ക്ക് ഫെഡറല്‍ ഗവണ്‍മെന്റ് നല്‍കിയ നിര്‍ദേശം പോലെ ബി.സിയില്‍ ആഭ്യന്തര യാത്രകള്‍ നടത്തുന്നവരും സമാന ജാഗ്രത പാലിക്കാന്‍ ആരോഗ്യമന്ത്രി അഡ്രിയാന്‍ ഡിക്‌സ് നിര്‍ദേശം നല്‍കി.