കിംഗ്‌സ്ടണില്‍ കാര്‍ ഓടിച്ച അഞ്ച് വയസുകാരനെ പോലീസ് പിടികൂടി

By: 600002 On: Dec 17, 2021, 4:09 AM


ഒന്റാരിയോയിലെ കിംഗ്‌സ്ടണില്‍ കാര്‍ ഓടിച്ച അഞ്ച് വയസുകാരന്‍ പോലീസ് പിടിയില്‍. ഒരു കുട്ടി കാര്‍ ഓടിച്ചു പോകുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയപ്പോള്‍ നിര്‍ത്തിയിട്ട നിലയിലായിരുന്നു കാര്‍. സഹോദരിക്ക് കളിപ്പാട്ടം വാങ്ങാന്‍ പോകുകയായിരുന്നുവെന്നാണ് കുട്ടി പറഞ്ഞത്. 

കാറിന് ചെറിയ കേടുപാടുകളുണ്ടെങ്കിലും കുട്ടിക്ക് പരിക്കുകളൊന്നുമില്ലെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കള്‍്‌ക്കെതിരെ കേസുകളൊന്നുമെടുക്കില്ലെന്നും പോലീസ് വ്യക്തമാക്കി. 

കുട്ടികളെ കൂടുതല്‍ ശ്രദ്ധിക്കണമെന്നും, കാറിന്റെ താക്കോലുകള്‍ കുട്ടികള്‍ക്ക് ലഭിക്കാത്ത സ്ഥലങ്ങളില്‍ സൂക്ഷിക്കണമെന്നും പോലീസ് പറഞ്ഞു.