ഉയ്ഗൂര്‍ വംശഹത്യ: ചൈനക്കെതിരെ യുഎസ് ഉപരോധം

By: 600002 On: Dec 17, 2021, 3:54 AM

 

ഉയ്ഗൂര്‍ മുസ്ലീങ്ങള്‍ക്കെതിരെ ഭരണകൂടം തുടരുന്ന വംശഹത്യ മുന്‍നിര്‍ത്തി നിരവധി ചൈനീസ് കമ്പനികള്‍ക്ക് ഉപരോധമേര്‍പ്പെടുത്തി യുഎസ്. ചൈനയിലെ അക്കാദമി ഓഫ് മിലിട്ടറി മെഡിക്കല്‍ സയന്‍സസ്, ബയോടെക്‌നോളജി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 11 സ്ഥാപനങ്ങള്‍ എന്നിവക്കെതിരെയാണ് ഉപരോധം. 

ലൈസന്‍സില്ലാതെ സ്ഥാപനങ്ങള്‍ക്ക് സാധനങ്ങള്‍ വില്‍ക്കുന്നതില്‍ നിന്ന് അമേരിക്കന്‍ കമ്പനികളെ ഈ നീക്കം തടയും. നിരവധി ചൈനീസ് സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ചുമത്താന്‍ ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്.