ഒന്റാരിയോയോയിൽ വ്യാഴാഴ്ച് 2,400-ലധികം പുതിയ കോവിഡ് കേസുകളും ഒൻപത് മരണവും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഏഴു മാസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയർന്ന പ്രതിദിന എണ്ണമാണിത്. ഇതോടു കൂടെ ഒന്റാരിയോയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏഴ് ശതമാനമായി ഉയർന്നു. റിപ്പോർട്ടുകൾ അനുസരിച്ച് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 758 എണ്ണം വാക്സിനേഷൻ എടുക്കാത്തവരിലും ഭാഗികമായോ വാക്സിനേഷൻ എടുത്തവരിലും 1,530 പേർ പൂർണ്ണമായും വാക്സിനേഷൻ എടുത്തവരിലുമാണ്.
വാക്‌സിനേഷൻ എടുക്കുന്നവരുടെ എണ്ണം കൂടുന്നതിനനുസരിച്ച് പൂർണ്ണമായും വാക്സിനേഷൻ എടുത്ത ആളുകൾക്ക് കോവിഡ് ബാധിക്കുന്നത് സാധാരണമാണെന്നും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാനുള്ള സാധ്യത കുറയ്ക്കാൻ വാക്സിനേഷൻ സഹായിക്കുമെന്നും ആരോഗ്യ അധികൃതർ അറിയിച്ചു.
വ്യാഴാഴ്ച റിപ്പോർട്ട് ചെയ്ത കേസുകളിൽ 378 പേർ 12 വയസ്സിന് താഴെയുള്ള കുട്ടികളും, 241 പേർ 12 നും 19 നും ഇടയിൽ പ്രായമുള്ള യുവാക്കളും, 938 പേർ 20 നും 39 നും ഇടയിൽ പ്രായമുള്ളവരും, 638 പേർ 40 നും 59 നും ഇടയിൽ പ്രായമുള്ളവരും, 222 പേർ 60 വയസ്സിനു പ്രായമുള്ളവരുമാണ്.