'ആദിപുരുഷിന്' 150 കോടി; ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമായി പ്രഭാസ്

By: 600021 On: Dec 16, 2021, 6:17 PM

പുതിയ ചിത്രം 'ആദിപുരുഷിന്' പ്രതിഫലമായി 150 കോടി നിശ്ചയിച്ചതോടെ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമായി പ്രഭാസ്. സല്‍മാന്‍ ഖാനെയും അക്ഷയ് കുമാറിനെയുമാണ് പ്രതിഫല കാര്യത്തില്‍ പ്രഭാസ് മറികടന്നത്. 

ഓം റൗത്ത് സംവിധാനം ചെയ്യുന്ന ആദിപുരുഷില്‍ രാമനായാണ് പ്രഭാസ് എത്തുന്നത്. കൃതി സനോയാണ് സീതയായി എത്തുന്നത്. സെയ്ഫ് അലി ഖാനാണ് ചിത്രത്തില്‍ രാവണനായി അഭിനയിക്കുന്നത്. ഒരേ സമയം തെലുഗിലും ഹിന്ദിയിലും ചിത്രീകരിക്കുന്ന ചിത്രം അടുത്ത വര്‍ഷം ഓഗസ്റ്റ് 11ന് പുറത്തിറങ്ങും. 

Content Highlights: Prabhas reportedly charges rs 150 crore for adipurush