ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പിവി സിന്ധു ക്വാര്‍ട്ടറില്‍

By: 600021 On: Dec 16, 2021, 6:09 PM

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം പിവി സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍. തായ്‌ലന്‍ഡ് താരം പോപാവീ ചോചുവാങ്ങിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കിയാണ് സിന്ധുവിന്റെ നേട്ടം. തുടര്‍ച്ചയായി ഏഴാം തവണയാണ് സിന്ധു ലോക ചാമ്പ്യന്‍ഷിപ്പിന്റെ അവസാന എട്ടിലെത്തുന്നത്. ഒമ്പതാം സീഡായ ചോചുവാങ്ങിനെതിരേ മികച്ച പ്രകടനമാണ് ആറാം സീഡായ സിന്ധു പുറത്തെടുത്തത്. 

പുരുഷ സിംഗിള്‍സില്‍ ഇന്ത്യന്‍ താരങ്ങളായ കിദംബി ശ്രീകാന്തും എച്ച്എസ് പ്രണോയിയും ലക്ഷ്യാ സെന്നും പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തിനിറങ്ങും. പുരുഷ ഡബിള്‍സില്‍ സ്വാതിക്‌സായ്രാജ് റെഡ്ഡിചിരാഗ് ഷെട്ടി സഖ്യവും വനിതാ ഡബിള്‍സില്‍ അശ്വനി പൊന്നപ്പസിക്കി റെഡ്ഡി ജോഡിയും പ്രീ ക്വാര്‍ട്ടറില്‍ മത്സരിക്കും.

Content Highlights: World Badminton Championship 2021 PV Sindhu defeat Pornpawee Chochuwong