ആര്‍മിയില്‍ വനിതകള്‍ക്കും അവസരം നല്‍കാനൊരുങ്ങി കുവൈത്ത്

By: 600007 On: Dec 16, 2021, 6:01 PM

കുവൈത്തില്‍ ആര്‍മിയില്‍ ചേരാന്‍ വനിതകള്‍ക്കും അവസരം. 18നും 26നും ഇടയില്‍ പ്രായമുള്ള വനിതകളില്‍ നിന്ന് ഞായറഴ്ച മുതല്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങും. സൈനിക സേവനത്തിന് താല്‍പര്യമുള്ള സ്വദേശി വനിതകള്‍ക്ക് ഞായറാഴ്ച മുതല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി അപേക്ഷിക്കാമെന്നു മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

ബിരുദം, ഡിപ്ലോമ, സെക്കന്‍ഡറി വിദ്യാഭ്യാസ യോഗ്യതയുള്ളവരെയാണ് വിവിധ തസ്തികകളില്‍ നിയമനം നല്‍കുക. അപേക്ഷകര്‍ 18നും 26നും ഇടയില്‍ പ്രായമുള്ള ശാരീരികക്ഷമതയുള്ളവരും കുറ്റകൃത്യ പശ്ചാത്തലമില്ലാത്തവരുമായിരിക്കണം. കായികക്ഷമത പരീക്ഷ വ്യക്തിഗത ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍. ആദ്യഘട്ടത്തില്‍ 200 കുവൈത്തി വനിതകളെയാണ് റിക്രൂട്ട് ചെയ്യുന്നത്. പരിശീലനത്തിന് ശേഷം 150 പേരെ അമീരി ഗാര്‍ഡിലും 50 പേരെ സായുധ സേനയിലെ മെഡിക്കല്‍ സര്‍വീസ് സെക്ടറിലും വിന്യസിക്കും. ജനുവരി രണ്ട് ആണ് അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാനതിയതി. 

കുവൈത്തില്‍ പൊലീസ് വകുപ്പില്‍ വനിതകള്‍ക്കായി പ്രത്യേക വിഭാഗം തന്നെയുണ്ടെങ്കിലും സായുധ മിലിട്ടറി സര്‍വീസിലേക്ക് സ്ത്രീകളെ പരിഗണിക്കുന്നത് ആദ്യമായാണ്

Content Highlights: Kuwait to provide opportunities for women in the military