ന്യൂയോര്‍ക്ക് പോലീസിന് ആദ്യ വനിതാ മേധാവി

By: 600002 On: Dec 16, 2021, 5:57 PM

 

ന്യൂയോര്‍ക്ക്:  യുഎസിലെ ഏറ്റവും വലിയ പോലീസ് സേനയ്ക്ക് ആദ്യ വനിതാ മേധാവി. ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് കമ്മീഷണറായി കീഷാന്റ് സിവെലിയെ നിയമിച്ചു. 

ആഫ്രിക്കന്‍ വംശജരില്‍ നിന്ന് ഈ പദവിയിലെത്തുന്ന മൂന്നാമത്തെയാളാണ് സിവെല്‍. മുന്‍ പോലീസ് ഉദ്യോഗസ്ഥനും ഡെമോക്രാറ്റിക് മേയറുമായ എറിക് ആദംസാണ് സിവെലിന്റെ നിയമനം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ജനുവരി 1ന് സിവെല്‍ സ്ഥാനമേല്‍ക്കും.  നിലവില്‍ നസോ കൗണ്ടിയിലെ ചീഫ് ഡിക്ടറ്റീവ് ആണ് സിവെല്‍. 

35,000 ഉദ്യോഗസ്ഥരുള്ള ന്യൂയോര്‍ക്ക് പോലീസ് വകുപ്പാണ് അമേരിക്കയിലെ ഏറ്റവും വലിയ പോലീസ് യൂണിറ്റ്.