ആല്‍ബെര്‍ട്ടയില്‍ വാക്‌സിനെടുക്കാത്ത 1650 ജീവനക്കാര്‍ ശമ്പളമില്ലാത്ത അവധിയില്‍

By: 600002 On: Dec 16, 2021, 5:40 PM

 

ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസിന്റെ സ്റ്റാഫ് അംഗങ്ങള്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിനെടുക്കാനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിച്ചെങ്കിലും 1650 ജീവനക്കാര്‍ ഇപ്പോഴും വാക്‌സിനെടുത്തിട്ടില്ല. ഇത്രയും ജീവനക്കാര്‍ നിലവില്‍ ശമ്പളമില്ലാത്ത അവധിയിലാണ്. 

വാക്‌സിനെടുത്തതിന്റെ തെളിവ് ഹാജരാക്കുന്ന മുറയ്ക്ക് ശമ്പളമില്ലാത്ത അവധിയിലുള്ള ഫുള്‍ ടൈം, പാര്‍ട് ടൈം ജീവനക്കാര്‍ക്ക് തിരിച്ച് ജോലിയില്‍ പ്രവേശിക്കാമെന്നും എഎച്ച്എസ് വ്യക്തമാക്കി. 

ജീവനക്കാരുടെ കുറവ് സര്‍ജറി അടക്കമുള്ള അടിയന്തര സാഹചര്യങ്ങളെ ബാധിക്കുമെന്ന് കരുതുന്നില്ലെന്ന് എഎച്ച്എസ് പറഞ്ഞു. 97 ശതമാനം ജീവനക്കാരും പൂര്‍ണമായും വാക്‌സിനെടുത്തവരാണ്. 99.7 ശതമാനം ഡോക്ടര്‍മാരും പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ചവരാണെന്നും എഎച്ച്എസ് വ്യക്തമാക്കി.