Easy Brownie
മൈദ - 1 cup
പഞ്ചസാര 3/4 cup
മുട്ട - 1
ചോക്ലേറ്റ് ചിപ്സ് - 1/4 cup
വെണ്ണ - 3/4 cup
കൊക്കോ പൗഡർ - 3 tbsp
വാനില - 1 tsp
ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച്, അതിനു മുകളിൽ മറ്റൊരു പാത്രത്തിൽ ചോക്ലേറ്റ് ചിപ്സ് ഇട്ടു ഉരുക്കി എടുക്കുക. വെണ്ണ, പഞ്ചസാര, കൊക്കോ പൗഡർ എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് മുട്ട ചേർത്ത് നന്നായി യോജിപ്പിക്കുക. വാനില ചേർത്ത് വീണ്ടും ഇളക്കുക. ഇതിലേക്ക് മൈദ ചേർത്ത് നന്നായി ഇളക്കി ബേക്കിംഗ് ട്രേയിൽ ഒഴിച്ച്, 350 ഡിഗ്രി ചൂടിൽ 30 മിനിറ്റ് ബേക്ക് ചെയ്തു എടുക്കാം...!