മോണ്ട്രിയലില്‍ കോവിഡ് വകഭേദമായ ഒമിക്രോണ്‍ അതിവേഗം വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. 95 ഒമിക്രോണ്‍ കേസുകളാണ് നിലവില്‍ പ്രൊവിന്‍സിലുള്ളതെന്നാണ് അനുമാനമെന്ന് പബ്ലിക് ഹെല്‍ത്ത് ഡയറക്ടര്‍ പറഞ്ഞു. ക്രിസ്തുമസിന് രണ്ടാഴ്ച മുമ്പുള്ള ഈ സാഹചര്യം അപ്രതീക്ഷിതവും ആസൂത്രണം ചെയ്തതിന് വിപരീതവുമാണെന്നും അദ്ദേഹം പറഞ്ഞു.
ഒമിക്രോണ്‍ കൂടുതലും സ്ഥിരീകരിച്ചത് ചെറുപ്പക്കാര്‍ക്കിടയിലാണ്. എന്നാല്‍ ആരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യമുണ്ടായിട്ടില്ല. അതേസമയം കൂടുതല്‍ ലാബ് റിപ്പോര്‍ട്ടുകള്‍ വരാനുണ്ട്.
അതേസമയം ക്യൂബെക്കില്‍ ബുധനാഴ്ച 2,386 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 2021 ജനുവരി 8 ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇതിന് പുറമെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒറ്റരാത്രി കൊണ്ട് 5.8 ശതമാനമായി ഉയര്‍ന്നു.