ഒമിക്രോണ്‍ വ്യാപനത്തിനിടയിലും കാല്‍ഗരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രതിദിനം 35000ത്തോളം അവധിക്കാല യാത്രികരെ പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ഡിസംബർ 16 മുതൽ 2022 ജനുവരി 3 വരെയുള്ള അവധിക്കാല കാലയളവിലാണ് ഇത്രയും യാത്രികരെ പ്രതീക്ഷിക്കുന്നത്.
യാത്രക്കെത്തുന്നവര്‍ മാര്‍ഗനിര്‍ദേശങ്ങളും സുരക്ഷാനടപടികളും കൃത്യമായി പാലിക്കണമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. കാനഡയിലേക്ക് പ്രവേശിക്കുന്നതിന് അറൈവ്‌കൈന്‍ ആപ്പിന്റ അപ്‌ഡേറ്റ് വേര്‍ഷന്‍ ഉപയോഗിക്കുന്നത് ഉറപ്പാക്കണമെന്ന് അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.