ജനുവരി പകുതിയോടെ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒമിക്രോണ്‍ വ്യാപനം ശക്തമായേക്കാമെന്ന് യൂറോപ്യന്‍ കമ്മീഷന്‍. ഇക്കാലയളവില്‍ മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് യൂറോപ്യന്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളിലധികവും ഒമിക്രോണ്‍ ബാധിച്ചത് മൂലമാകാമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ മുന്നറിയിപ്പ് നല്‍കി.
ഒമിക്രോണിനെ നേരിടാന്‍ യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങള്‍ തയ്യാറെടുപ്പ് നടത്തി കഴിഞ്ഞു. നിലവില്‍ യൂറോപ്യന്‍ ജനസംഖ്യയുടെ 66.6 ശതമാനം പേരും രണ്ട് ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവരാണ്. അതിനാല്‍ ഒമിക്രോണിനെ അതിജീവിക്കാനുള്ള ശേഷി യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഉണ്ട് എന്നാണ് വിശ്വാസമെന്നും അവര്‍ പറഞ്ഞു. അതേസമയം വര്‍ഷാവസാനത്തോടനുബന്ധിച്ചുള്ള ആഘോഷപരിപാടികളെ വീണ്ടും ഒമിക്രോൺ ബാധിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.