സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒ മിക്രോണ്‍ സ്ഥിരീകരിച്ചു. തിരുവനന്തപുരത്തും എറണാകുളത്തുമാണ് രോഗം സ്ഥീരികരിച്ചത്.
രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു
കോംഗോയില്‍ നിന്ന് വന്ന എറണാകുളം സ്വദേശിക്കും, യുകെയില്‍ നിന്നും വന്ന തിരുവനന്തപുരം സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം അഞ്ചായി. രാജ്യത്ത് രോഗികളുടെ എണ്ണം 68 ആയി.