ഫാഷൻ കമ്പനിയുടെ തലപ്പത്ത് മലയാളി വനിത

By: 600007 On: Dec 16, 2021, 5:05 AM

 

ഫാഷൻ രംഗത്തെ പ്രശസ്ത ഫ്രഞ്ച് കമ്പനിയായ ഷനെൽ ഗ്രൂപ്പിന്റെ ആഗോള സി ഇ ഒ ആയി മുംബയ് മലയാളി ലീന നായർ നിയമിതയായി. യുണിലിവറിന്റെ ചീഫ് ഹ്യൂമൻ റിസോഴ്സ് മാനേജറായി പ്രവർത്തിക്കുകയായിരുന്നു ലീന. ഒരു അന്താരാഷ്ട്ര കമ്പനിയുടെ തലപ്പത്ത് എത്തുന്ന ആദ്യ മലയാളി വനിതയും രണ്ടാമത്തെ ഇന്ത്യൻ വനിതയുമാണ് 52കാരിയായ ലീന നായർ. പെപ്സിക്കോയുടെ സി ഇ ഒ ആയിരുന്ന ഇന്ദ്ര നൂയിയാണ് ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യൻ വനിത. 

ഇന്ത്യയിലെ മുൻനിര ബിസിനസ് സ്കൂളുകളിലൊന്നായ സേവ്യർ സ്കൂൾ ഒഫ് മാനേജ്മെന്റിൽ നിന്ന് ഗോൾഡ് മെഡലോടെ പാസായ ലീന, 1992ലാണ് ഹിന്ദുസ്ഥാൻ യുണിലിവറിലെ ജീവനക്കാരിയാകുന്നത്.
യൂണിലിവറിന്റെ ചീഫ് ഹ്യൂമൻ റിസോഴ്സ് ഓഫീസർ പദവിയിലെത്തുന്ന ആദ്യ വനിതയും ആദ്യ ഏഷ്യക്കാരിയുമാണ് ലീന.

ധനകാര്യ സേവനമേഖലയിലെ സംരംഭകനായ കുമാർ നായരാണ് ലീനയുടെ ഭർത്താവ്. ആര്യൻ, സിദ്ധാന്ത് എന്നിവർ മക്കളുമാണ്.