തിങ്കളാഴ്ച മുതൽ ഒന്റാരിയോയോയിൽ 18 വയസും അതിൽ കൂടുതലുമുള്ളവർക്ക് ബൂസ്റ്റർ ഡോസ് അപ്പോയ്ന്റ്മെന്റുകൾ ബുക്ക് ചെയ്യാം 

By: 600007 On: Dec 15, 2021, 10:04 PM


ഒന്റാരിയോയോയിൽ തിങ്കളാഴ്ച മുതൽ 18 വയസും അതിൽ കൂടുതലുമുള്ളവർക്ക് കോവിഡ് ബൂസ്റ്റർ ഡോസ് അപ്പോയ്ന്റ്മെന്റുകൾ ബുക്ക് ചെയ്യാം. രണ്ടാമത്തെ ഡോസ് എടുത്ത് മൂന്ന് മാസം കഴിഞ്ഞവർക്ക് ആണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. കൂടാതെ ഫാർമസികളിൽ ഡിസംബർ 17 മുതൽ വാക്ക് ഇന്നുകൾ വഴി ബൂസ്റ്റർ നൽകുമെന്ന് ഗവൺമെൻറ് ന്യൂസ് റിലീസിൽ അറിയിച്ചു.അതോടൊപ്പം തന്നെ കോവിഡ് റാപ്പിഡ് ആന്റിജൻ ടെസ്റ്റുകൾ എൽസിബിഓ(LCBO) റീട്ടെയിൽ ലൊക്കേഷനുകളിലും പോപ്പ്-അപ്പ് ടെസ്റ്റിംഗ് സൈറ്റുകളിലും സൗജന്യമായി ഇന്ന് മുതൽ നല്കിത്തുടങ്ങുമെന്ന് ഗവണ്മെന്റ് അറിയിച്ചു. കൂടാതെ ഒമിക്രോൺ വ്യാപനം കണക്കിലെടുത്ത്  ഡിസംബർ 18 മുതൽ,  ഇൻഡോർ വിനോദ വേദികൾ, മീറ്റിംഗ്, ഇവന്റ് സ്പെയ്സുകൾ, പോലുള്ള ഇടങ്ങളിൽ കപ്പാസിറ്റിയുടെ 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളു.