ബി.സി.യിൽ ഒമിക്‌റോൺ ബാധിതരുടെ എണ്ണം 44 ആയി 

By: 600007 On: Dec 15, 2021, 9:28 AM

ബി.സി.യിൽ ഒമിക്‌റോൺ ബാധിതരുടെ എണ്ണം 44 ആയതായി പ്രൊവിൻഷ്യൽ ഹെൽത്ത് ഓഫീസർ ഡോ. ബോണി ഹെൻറി ചൊവ്വാഴ്ച അറിയിച്ചു. കൂടുതൽ കേസുകൾ ഉണ്ടാകുമെന്നും സമൂഹ വ്യാപനമുണ്ടെന്നും ഡോ.ഹെൻറി കൂട്ടി ചേർത്തു. 

ഒമിക്രോൺ കേസുകളിൽ പകുതിയിലധികവും ബർണബി മുതൽ ബോസ്റ്റൺ ബാർ വരെയുള്ള ഫ്രേസർ ഹെൽത്ത് റീജിയണിൽ ആണെന്നും പ്രവിശ്യയിലുടനീളമുള്ള എല്ലാ ആരോഗ്യ അതോറിറ്റികളിലും പുതിയ വേരിയന്റ് റിപ്പോർട്ട് ചെയ്യപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. പുതിയായതായി ഒമിക്രോൺ ബാധിതരായവരിൽ മിക്കവരും സമീപകാല യാത്രാ ചരിത്രമുള്ളവരല്ല. 

വിക്ടോറിയ യൂണിവേഴ്സിറ്റിയിൽ ഓഫ്-കാമ്പസ് ഹൗസ് പാർട്ടികളുമായി ബന്ധപ്പെട്ട് 120 ലധികം വിദ്യാർത്ഥികൾക്ക് കോവിഡ് ബാധിച്ചിരുന്നു. വിക്ടോറിയ യൂണിവേഴ്സിറ്റിയിൽ ഇതുവരെ നാല് ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും കൂടുതൽ കേസുകൾ പ്രതീക്ഷിക്കുന്നതായും  ഡോ.ഹെൻറി പ്രസ്സ് കോൺഫറൻസ് പറഞ്ഞു. 

ഒമിക്രോൺ ഡെൽറ്റയേക്കാൾ വേഗത്തിൽ പടരുന്നുണ്ടെന്നും കൂടുതൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമോ എന്നുള്ളതിനെ കുറിച്ച് പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ഡോ.ഹെൻറി അറിയിച്ചു.