ആല്‍ബെര്‍ട്ടയില്‍ 20 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു

By: 600007 On: Dec 15, 2021, 7:57 AM

 


ആല്‍ബെര്‍ട്ടയില്‍ 20 പേര്‍ക്ക് കൂടി കോവിഡ് വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ ആകെ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 50 ആയി. കോവിഡ് ബാധിച്ച് 8 പേര്‍ കൂടി ആല്‍ബെര്‍ട്ടയില്‍ മരിച്ചു. 250 പേര്‍ക്ക് കൂടി കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. 

നിലവില്‍ 4016 ആക്ടീവ് കേസുകളാണ് പ്രൊവിന്‍സിലുള്ളത്. 366 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ 70 പേര്‍ ഐസിയുവിലാണ്. 

8 മരണം കൂടി സ്ഥിരീകരിച്ചതോടെ ആല്‍ബെര്‍ട്ടയിലെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,283 ആയി.