കോവിഡ് 19 മഹാമാരിക്ക് കാരണമായ SARS-CoV-2 വൈറസിനെ നിര്‍വീര്യമാക്കാന്‍ കഴിയുന്ന കെമിക്കല്‍ കോംപൗണ്ട്
വികസിപ്പിച്ച് ഒന്റാരിയോയിലെ ഗവേഷകര്‍. ടൊറന്റോ സര്‍വകലാശാലയിലെ മെഡിസിനല്‍ കെമിസ്ട്രി ജേണലില്‍ ഗവേഷകരുടെ കണ്ടെത്തലുകള്‍ വിശദമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
D-peptides എന്ന കെമിക്കല്‍ കോംപൗണ്ടിന് വൈറസിനെ നിര്‍വീര്യമാക്കാനും മനുഷ്യകോശങ്ങളില്‍ അണുബാധയുണ്ടാകുന്നത് തടയാനും കഴിയുമെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു.
'മിറര്‍-ഇമേജ് പെപ്‌റ്റൈഡ്‌സ്' എന്നും അറിയപ്പെടുന്ന ഡി-പെപ്‌റ്റൈഡ്‌സ് കുറഞ്ഞ ചെലവിലുള്ള ആന്റിവൈറല്‍ തെറാപ്യൂട്ടിക്‌സ് വികസിപ്പിക്കാന്‍ സഹായിക്കുന്നുമെന്നും ജേണലില്‍ പറയുന്നു. റിസേർച്ചിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ https://www.utoronto.ca/news/u-t-researchers-create-mirror-image-peptides-can-neutralize-sars-cov-2 എന്ന ലിങ്കിൽ ലഭ്യമാണ്.