യുഎസില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ട് ലക്ഷം പിന്നിട്ടതായി റിപ്പോര്‍ട്ട്. കോവിഡ് ബാധിച്ച് മരിച്ചവരില്‍ 75 ശതമാനം ആളുകളും (എട്ടു ലക്ഷം പേര്‍ മരിച്ചതില്‍ ആറ് ലക്ഷത്തോളം) 65 വയസോ അതിന് മുകളിലോ പ്രായമുള്ളവരാണ്. നോര്‍ത്ത് ഡക്കോട്ടയും അലാസ്‌കയും ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളിലെ മുഴുവന്‍ ജനസംഖ്യയേക്കാളും കൂടുതലാണ് ഈ കണക്കെന്നാണ് ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി പറയുന്നത്.
2020 ഫെബ്രുവരിയിലാണ് യുഎസില്‍ ആദ്യ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് മൂന്ന് മാസത്തിനുള്ളില്‍ കോവിഡ് മരണം 100,000ത്തിലെത്തി. 2021ല്‍ മാത്രം നാലര ലക്ഷം പേര്‍ മരിച്ചു.
മരിച്ചവരില്‍ ഭൂരിഭാഗവും വാക്‌സിന്‍ സ്വീകരിക്കാത്തവരാണ്. സമ്പൂര്‍ണ വാക്‌സിനേഷന്‍ എടുക്കാത്ത ആളുകളില്‍ കോവിഡ് ബാധിച്ചുള്ള മരണത്തിനുള്ള സാധ്യത 14 മടങ്ങ് കൂടുതലാണ്.