ഒന്റാരിയോയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍

By: 600007 On: Dec 14, 2021, 5:40 PM

 

ഒന്റാരിയോയില്‍ ചൊവ്വാഴ്ച 1429 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏഴ് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയായ 6.6% ത്തിൽ എത്തി. പ്രൊവിന്‍സില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 6,35,112 കോവിഡ് കേസുകളാണ്. 

പുതിയതായി റിപ്പോര്‍ട്ട് ചെയ്ത 1,429 കോവിഡ് കേസുകളില്‍ 493 പേര്‍ വാക്‌സിനേഷന്‍ എടുക്കാത്തവരാണെന്നും 33 പേര്‍ ഭാഗികമായി വാക്‌സിനേഷന്‍ എടുത്തവരാണെന്നും 809 പേര്‍ പൂര്‍ണമായും വാക്‌സിനേഷന്‍ എടുത്തവരാണെന്നും 94 പേരുടെ വാക്‌സിനേഷന്‍ വിവരങ്ങള്‍ ലഭ്യമല്ലെന്നുമാണ് റിപ്പോര്‍ട്ട്. 

ചൊവ്വാഴ്ചത്തെ റിപ്പോര്‍ട്ട് അനുസരിച്ച്, ടൊറന്റോയില്‍ 239, യോര്‍ക്ക് മേഖലയില്‍ 128, ഓട്ടവയില്‍ 120, പീല്‍ മേഖലയില്‍ 103, കിംഗ്സ്റ്റണ്‍-ഏരിയയില്‍ 85, മിഡില്‍സെക്‌സ്-ലണ്ടനില്‍ 84 എന്നിങ്ങനെയാണ് കോവിഡ് കേസുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.