ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പ്രീ-ബുക്കിംഗ് നിര്‍ബന്ധമാക്കുന്നു

By: 600007 On: Dec 14, 2021, 5:09 PM

ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നന്നവര്‍ നിര്‍ബന്ധമായും ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ബംഗളൂരു എന്നീ വിമാനത്താവളങ്ങളില്‍ എത്തുന്നവരാണ് പരിശോധനയ്ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടത്. ഡിസംബര്‍ 20 മുതല്‍ ഉത്തരവ് ബാധകമെന്ന് അധികൃതര്‍ അറിയിച്ചു. 

രാജ്യത്ത് ഒമിക്രോണ്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നടപടി. യു.കെ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ബംഗ്ലാദേശ്, ബോട്‌സ്വാന, ചൈന, മൗറീഷ്യസ്, ന്യുസീലന്‍ഡ്, സിംബാവേ, സിംഗപ്പൂര്‍, ഹോങ്ങ് കോങ്ങ്, ഇസ്രായേല്‍ എന്നിവയാണ് കേന്ദ്രത്തിന്റെ പട്ടികയിലുള്ള ഹൈ റിസ്‌ക് രാജ്യങ്ങള്‍. 


Content highlight:RTPCR pre booking mandatory